കോന്നി: കൂടൽ രാക്ഷസൻപാറയിലെ പൊന്തക്കാടുകളിൽ തീ പടർന്നു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. മലമുകളിലെ കരിഞ്ഞുങ്ങിയ പൊന്തക്കാടുകളിലെ പുല്ലുകളിൽ തീ പടർന്നതോടെ ആളിക്കത്തി സമീപത്തെ മരങ്ങളിലേക്കും തീപടർന്നു. കോന്നി ഫയർ ഫോഴ്‌സ് സ്റ്റേഷനിൽ വന്ന വാഹനങ്ങൾക്കു മലമുകളിലേക്ക് എത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർ ബീറ്ററും, മരച്ചില്ലകളും ഉപയോഗിച്ചും, ചുറ്റുമുള്ള സ്ഥലത്തെ കരിയിലകളും ഉണങ്ങിയ വസ്തുക്കളും നീക്കം ചെയ്തും മൂന്നുമണിക്കൂറുകൾക്കു ശേഷമാണ് അഗ്നിരക്ഷാസേന ഉദോഗസ്ഥരും, നാട്ടുകാരും ചേർന്ന് തീ അണച്ചത്. കോന്നി ഫയർ ഫോഴ്‌സ് സ്റ്റേഷനിലെ ഫയർ ഗ്രേഡ് അസ്സിസ്ടന്റ് സ്റ്റേഷൻ ഓഫീസർ വിജയകുമാറിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.