 
തിരുവല്ല: വിശ്വകർമ്മ ഐക്യവേദിയും കലാസംസ്കാര വേദിയുടെയും സംയുക്തമായി കലാകാരൻ ജഗതി എൻ.കെ.ആചാരിയുടെ 98- ാം മത് ജന്മദിനവും ബാലിക ദിനവും ആഘോഷിച്ചു. ജില്ലാ വൈസ് ചെയർമാൻ രാജേഷ് കിഴക്കേ കോവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിൽ പെരുന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. ആറന്മുള കണ്ണാടിയും ആറന്മുള വാസ്തുവിദ്യ പീഠവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ശിവ ഡാൻസ് അക്കാദമി പ്രിൻസിപ്പാളും ജഗതി എൻ.കെ ഫൗണ്ടേഷൻ ചെയർമാനുമായ രാജൻ മുത്തൂറിന് പുരസ്കാരം നൽകി ആദരിച്ചു. ജില്ലാ കലോത്സവമേളയിൽ എ ഗ്രേഡ് നേടിയ അനഘ വിനയന് ബാലികാദിന പുരസ്കാരം സമ്മാനിച്ചു. പ്രമോദ്, ഉണ്ണികൃഷ്ണൻ, രാജേഷ് കിഴക്കേകോവിൽ, സുധാമണി അനിൽ, മിഥുൻ.വി എന്നിവർ പ്രസംഗിച്ചു.