അടൂർ : പാർത്ഥസാരഥിക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്നിന് കൊടിയേറി 10 ന് ആറാട്ടോടെ സമാപിക്കും. ഒന്നിന് രാവിലെ ആറിന് അഖണ്ഡനാമയജ്ഞം . 12ന് കൊടിയേറ്റ് സദ്യ . വൈകിട്ട് ആറിന് സ്പെഷ്യൽ മേളം, 7 ന് സോപാനസംഗീതം, 7 30ന് കൊടിയേറ്റ് . തന്ത്രി രമേശ് ഭാനു ഭാനു ഭണ്ഡാരത്തിൽ കാർമ്മികത്വം വഹിക്കും. 8 ന് ശ്രീബലി ,ശ്രീഭൂതബലി എഴുന്നെള്ളത്ത് . ദിവസവും രാവിലെ 6 ന് വിഷ്ണു സഹസ്രനാമജപം, 7.30 ന് ശ്രീബലി, ശ്രീഭൂതബലി, എഴുന്നെള്ളത്ത്, 11 ന് നവകം, ശ്രീബലി . ഒന്നിന് അന്നദാനം, വൈകിട്ട് 5 ന് പ്രഭാഷണം . രാത്രി 8 ന് ശ്രീഭൂതബലി എഴുന്നെള്ളത്ത് . 2 ന് രാത്രി 7ന് പാഠകം. 3 ന് രാവിലെ എട്ടിന് ഭാഗവതപാരായണം . രാത്രി 7 ന് സംഗീതസദസ് . 4 ന് രാത്രി 7ന് ക്ലാസിക്കൽ ഡാൻസ് , 5 ന് രാത്രി 7ന് നൃത്തനൃത്യങ്ങൾ, 6 ന് വൈകിട്ട് 5 ന് സംഗീത സായാഹ്നം, രാത്രി 7ന് വിൽപ്പാട്ട്, 7 ന് രാത്രി 7 ന് നൃത്ത അരങ്ങേറ്റം. 8 ന് രാവിലെ 6 ന് സൂര്യനാരായണ പൊങ്കാല, ഉച്ചക്ക് ഒന്നിന് ഉത്സവബലി, രാത്രി 7 ന് നാഗസ്വര കച്ചേരി ,9 ന് ഉച്ചക്ക് ഒന്നിന് ഉത്സവബലി, രാത്രി 7 ന് തിരുമുൻപിൽ സേവ, നാഗസ്വരം, രാത്രി 9ന് പള്ളിവേട്ട ,12 ന് പള്ളിവേട്ടഎഴുന്നെള്ളത്ത് . 10ന് വൈകിട്ട് 3 ന് സ്പെഷ്യൽ ശിങ്കാരിമേളം 4ന് കൊടിയിറക്ക്, 4 30ന് ആറാട്ടെഴുന്നെള്ളത്ത്, തുടർന്ന് ക്ഷേത്രത്തിനു മുൻപിലുള്ള ആറാട്ട് കുളത്തിൽ ആറാട്ട് . 5 ന് ഓട്ടൻതുള്ളൽ, നാഗസ്വരക്കച്ചേരി, രാത്രി 8 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്