 
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാദിനത്തിൽ ചൈനീസ് കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ബുധനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി കുമാരി സാന്ദ്ര സുരേഷിനെ ആദരിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ശ്രീകുമാർ പൊന്നാടയണിയിച്ചു. പഞ്ചായത്തംഗം ലേഖ അജിത്ത്, ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ, ക്ലസ്റ്റർ കോർഡിനേറ്റർ ഹരിഗോവിന്ദ് വി എന്നിവർ പങ്കെടുത്തു. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി കൗമാരക്കാരായ പെൺകുട്ടികൾക്ക് ആയോധനകലാ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയിൽ ഭാഗമാകുന്നതിനുള്ള അവസരവും സാന്ദ്ര സുരേഷിന് ബി.ആർ.സി ഉറപ്പു നൽകി. ഇതോടൊപ്പം ഉപജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികൾക്കായി അമ്മയും മകളും എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.