tt

പ്രമാടം : സമഗ്രശിക്ഷ കേരളയുടെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ കോന്നി ബ്ളോക്കുതല ഉദ്ഘാടനം കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. സക്കീന, ഹെഡ്മിസ്ട്രസ് ടി. നിർമ്മല, ബി.ആർ.സി പരിശീലക പി.രാജി എന്നിവർ പ്രസംഗിച്ചു.