25-sndp-pta

പത്തനംതിട്ട: എസ് എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ഭവന നിർമ്മാണ പദ്ധതിയായ "ഗുരു പ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം " പദ്ധതിയുടെയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രതജ ജൂബിലിയുടെയും ഭാഗമായി സമൂഹത്തിലെ പാവപ്പെട്ട ഭവനരഹിതർക്ക് 11 വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതാ​യി യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ പറഞ്ഞു.

യൂണിയൻ നൽകുന്ന പന്ത്രണ്ടാമത് ഭവന​മായി 81-ാം നമ്പർ വള്ളിക്കോട് ശാഖയിലെ വട്ടക്കൂട്ടത്തിൽ ഗായത്രിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

22 വീടുകൾ നിർമ്മിച്ച് നൽകാനാണ് പദ്ധതിയെങ്കിലും യൂണിയന്റെ കീഴിലുള്ള 53 ശാഖകളിലും ഭവനരഹിതരായവരുടെ അപേക്ഷകൾ അനുസരിച്ച് വീടുകൾ നിർമ്മിച്ചു നൽകുമെന്നും തുടർന്ന് സമൂഹത്തിലെ പാവപ്പെട്ട ഭവനരഹിതർക്കും യൂണിയന്റെ നേതൃത്വത്തിൽ വീടുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു . എസ്. എൻ. ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, യുണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, എസ്. സജിനാഥ്​, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോഫിനാസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്​, കോന്നി ബ്‌ളോക്ക് പഞ്ചായത്ത് അംഗം കെ.ആർ. പ്രമോദ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം വി. വിമൽ, 81 -ാംനമ്പർ വള്ളിക്കോട് ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്ത് , വൈസ് പ്രസിഡന്റ് ജി. സുഭാഷ്, സെക്രട്ടറി, ശാന്തമ്മ സദാശിവൻ, യുണിയൻ കമ്മിറ്റി മെമ്പർ കെ.കെ.വിനോദ്, കമ്മിറ്റി അംഗങ്ങളായ രാഘവൻ, പ്രകാശ്, സുജാത വിജയൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് അനില, സെക്രട്ടറി ബിന്ദു മനു, കമ്മിറ്റി അംഗം ഷൈലജ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീജുസദൻ, യൂത്ത് മൂവ്‌​മെന്റ് യൂണിയൻ ചെയർമാൻ അജേഷ്​കുമാർ, കൺവീനർ എസ്.ഹരിലാൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജേഷ് എസ്. കുമാർ,സൈബർസേന യുണിയൻ കൺവീനർ അഖിൽ, തുടങ്ങിയവർ പങ്കെടുത്തു. യുണിയന്റെ കീഴിലുള്ള പ്രക്കാനം, അരുവാപ്പുലം, തെങ്ങുംകാവ്, തണ്ണിത്തോട്, വയലാവടക്ക്, കല്ലേലി സെന്റർ, കല്ലേലി, വാഴമുട്ടം, കുമ്മണ്ണൂർ, പത്തനംതിട്ട ടൗൺ, വള്ളിയാനി എന്നീ ശാഖകളിലെ വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്