
പത്തനംതിട്ട: നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് വൈകിട്ട് 4ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. കുമ്പഴ മാർക്കറ്റിന് സമീപമുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും അന്ന് നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ശുചിമുറി സമുച്ചയം. കൊവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന ഘട്ടത്തിൽ കുമ്പഴ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.