fg

പത്തനംതിട്ട : ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക്ദിനം ജില്ലാ ആസ്ഥാനത്ത് നാളെ നടക്കും. ജില്ലാ സ്റ്റേഡിയത്തിൽ നാളെ രാവിലെ 8.30ന് സെറിമോണിയൽ പരേഡിന്റെ ചടങ്ങുകൾ ആരംഭിക്കും. 9ന് മുഖ്യാതിഥിയായ മന്ത്രി ആന്റണി രാജു ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. 9.10 ന് മന്ത്രി പരേഡ് പരിശോധിക്കും. 9.15ന് അദ്ദേഹം റിപ്പബ്ലിക്ദിന സന്ദേശം നൽകും. 9.20ന് ദേശീയഗാനത്തോടെ പരേഡ് ചടങ്ങുകൾ അവാസാനിക്കും.
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ആഘോഷപരിപാടികൾ പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷപരിപാടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്ക് പരേഡുമായി ബന്ധപ്പെട്ട് മാർച്ച് പാസ്റ്റ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കില്ല. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർ സ്റ്റേഡിയത്തിന്റെ കവാടത്തിൽ ക്രമീകരിച്ചിരിക്കുന്ന തെർമ്മൽ സ്‌കാനിംഗിന് വിധേയമാകുകയും കൈകൾ അണുവിമുക്തമാക്കുകയും കൊവിഡ് പ്രൊട്ടോക്കോൾ കൃത്യമായി പാലിക്കുകയും വേണം.