sevavharathi
സേവാഭാരതി നിർമ്മിച്ചു നൽകിയ മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനക‌ർമ്മം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് പ്രമുഖ് എ. എം കൃഷ്ണൻ നി‌ർവ്വഹിക്കുന്നു

ചെങ്ങന്നൂർ: സേവാഭാരതി ചെറിയനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് പ്രമുഖ് എ.എം കൃഷ്ണൻ താക്കോൽ കൈമാറി.ചെറിയനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഞാഞ്ഞൂക്കാട് കോട്ടുർ തെക്കേതിൽ ജഗന്നാഥപിള്ളക്കാണ് വീട് നിർമ്മിച്ച് നൽകിയത്. സേവാഭാരതി ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൽ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖല അദ്ധ്യക്ഷൻ എസ്.പരമേശ്വരൻ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി. ജി.ഗോപകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, ആർ.എസ്.എസ് മാന്നാർ ഖണ്ഡ് സമ്പർക്ക പ്രമുഖ് സി.പി. ശ്രീജിത്ത്, മണ്ഡൽ സേവാപ്രമുഖ് ലാലു സോമൻ, മണ്ഡൽ ശാരീരിക് പ്രമുഖ് നിധിൻ, രാജീവ് എസ് രഞ്ജൻ, സേവാഭാരതി പഞ്ചായത്ത് ഭാരവാഹികളായ ചന്ദ്രൻ, നിഷ, ടി.പി ഹരിക്കുട്ടൻ എന്നിവർ പങ്കെടുത്തു.