v

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുമ്പോഴും നഗരത്തിലെ കടകളിൽ തിരക്ക് കുറയുന്നില്ല. ഞായറാഴ്ച നിയന്ത്രണം പാലിച്ചെങ്കിലും ഇന്നലെ നല്ല തിരക്കുണ്ടായിരുന്നു. നാളെ റിപ്പബ്ലിക് ദിന പരിപാടി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലടക്കം കൊവിഡ് രൂക്ഷമായി തുടരുകയാണ്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആശാ പ്രവർത്തകർക്ക് ഓൺലൈൻ പരിശീലനം നൽകി. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.

കൺട്രോൾ റൂം തുറന്നു

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് സർക്കാർ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. സംശയ നിവാരണത്തിനായി കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം.
കളക്ടറേറ്റ്- 9188297112. അടൂർ താലൂക്ക് : 04734224826. കോഴഞ്ചേരി താലൂക്ക് : 0468 2222221. റാന്നി താലൂക്ക് : 9446351352. കോന്നി താലൂക്ക് 04682240087.
മല്ലപ്പളളി താലൂക്ക് 4692682293. തിരുവല്ല താലൂക്ക്:04692601303.

"ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ, കരുതൽ ഡോസ് എന്നിവ എടുക്കാനുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം. വാക്‌സിനേഷൻ പൂർണതയിൽ എത്തിക്കുന്നതിന് ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കും.

ഡോ. ദിവ്യ എസ്. അയ്യർ

ജില്ലാ കളക്ടർ