 
പുല്ലാട് : പടിഞ്ഞാറേകൂറ്റ് ഉഷസിൽ പരേതനായ പി കെ. രാമകൃഷ്ണപണിക്കരുടെ (എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്തുവകുപ്പ്) ഭാര്യ ശാന്തകുമാരിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. റാന്നി കീക്കൊഴൂർ റാവൂർ കുടുംബാംഗമാണ്. മക്കൾ : ആർ. മധു (എം.ഡി. സന്ധ്യാ ഗ്യാസ് ഏജൻസി, ആറന്മുള, സന്ധ്യാ ഫ്യൂവൽസ് കീക്കൊഴൂർ, പ്രസിഡന്റ് നാഷണൽ ക്ലബ്, കുമ്പനാട്), ആർ. ജയശ്രീ, ആർ. റാണി (ഇരുവരും കോട്ടയം). മരുമക്കൾ : ഗീത, സജീവ് (കോട്ടയം), പരേതനായ വിശ്വനാഥൻ.