
തിരുവല്ല: ഇന്ത്യൻ വംശജനും അഭിഭാഷകനുമായ മജു വർഗീസ് വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടർ പദവി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. യു.എസ് പ്രസിഡന്റ് ജോബൈഡന് കീഴിൽ മിലിട്ടറി ഓഫിസ് മേധാവിയാകും മുമ്പ് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സി.ഇ.ഒ ആയി മജു പ്രവർത്തിച്ചിട്ടുണ്ട്. ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ നടത്തിപ്പുസമിതിയിലും അംഗമായിരുന്നു. തിരുവല്ല പുത്തൻപറമ്പിൽ മാത്യുവിന്റെയും സരോജയുടെയും മകനായ മജു ന്യൂയോർക്കിലാണ് ജനിച്ചത്. വൈറ്റ് ഹൗസ് ചടങ്ങുകളിൽ സൈനിക സേവനങ്ങൾ ലഭ്യമാക്കുന്ന ഓഫീസാണ് ഡബ്ല്യു.എച്ച്.എം.ഒ.