25-accident-aaromal

ചെങ്ങന്നൂർ: യുവാക്കൾ സഞ്ചരിച്ച ബൈക്ക് വേഗനിയന്ത്രണ സൂചനാ ബോർഡിൽ തട്ടി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് അരിയന്നൂർശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ശശിയുടെ മകൻ ആരോമൽ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയന്നൂർശേരി ഗ്രാമം കോളനിയിൽ പുത്തൻതറയിൽ വിഷ്ണു വിജയൻ (21) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30ന് പേരിശേരി ​ ഓട്ടാഫീസ് റോഡിൽ നെടുവരംകോട് കോളേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇരുവരും ചെങ്ങന്നൂരിലെ പെട്രോൾ പമ്പിലെ ജോലിക്കാരാണ്. ബൈക്കിൽ പമ്പിലേക്ക് ജോലിക്ക് വരുംവഴിയാണ് അപകടം . മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മണിയാണ് ആരോമലിന്റെ മാതാവ് . സഹോദരങ്ങൾ: അഖിൽ, അമൽ, അമൃത.