25-himachal
സച്ചിൻ ദേവും സുമൻ ടാക്കൂറും

ചെങ്ങന്നൂർ: ഹിമാചൽ പ്രദേശുകാരി സുമൻ ടാക്കൂർ ഇനി ചെറിയനാടിന്റെ മരുമകൾ. ഹിമാചൽ പ്രദേശ് ഗോകുൽ ഭവനത്തിൽ പരേതനായ ബിക്രം സിംഗിന്റെയും രാംപ്യാരി ദേവിയുടെയും മകൾ സുമൻ ടാക്കൂറിനെ ചെറിയനാട് കൊല്ലശേരിൽ സഹദേവൻ​ - സുജ ദമ്പതികളുടെ മകൻ സച്ചിൻദേവാണ് ജീവിതപങ്കാളിയാക്കിയത്. കേരളീയ ആചാരപ്രകാരം ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് ഇന്നലെ ഇരുവരും വിവാഹിതരായി. ഹിമാചൽപ്രദേശിലെ സിറ്റിഹാർട്ട് ഹോസ്പിറ്റലിൽ കാർഡിയോ വാസ്​കുലർ ടെക്‌​നോളജിസ്റ്റാണ് സച്ചിൻ . അവിടെത്തന്നെ സ്റ്റാഫ് നഴ്‌​സാണ് സുമൻ. മൂന്നു മാസം മുൻപ് ഹിമാചലിൽ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹനിശ്ചയം നടന്നിരുന്നു.