പത്തനംതിട്ട: ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുപ്പത്തിയൊന്നുകാരനായ പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.