തിരുവല്ല: നഗരസഭയിലെ കോട്ടാലിയിൽ വീടും വാഹനങ്ങളും അടിച്ചു തകർത്തു. കോട്ടാലി പുത്തൻപറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ തകർന്ന കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ വീണ് രണ്ട് വയസുകാരന് പരിക്കേറ്റു.ലിസമ്മയുടെ മകൻ ലിജോയുടെ ഓട്ടോറിക്ഷയും, പെട്ടിഓട്ടോയും സംഘം അടിച്ചുതകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങൾക്കും നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ ബഹളംകേട്ട് സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്കും ആക്രമിസംഘം രക്ഷപെട്ടു. ലിസമ്മയുടെ ചെറുമകനായ ഏദനാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.