മല്ലപ്പള്ളി : കോട്ടാങ്ങൽ വലിയ പടയണിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ തല അവലോകന യോഗം ഓൺലൈനായി ചേർന്നു.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകളോടെ പടയണി നടത്തുവാൻ തീരുമാനിച്ചു. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസർ ചന്ദ്രശേഖരൻ നായർ,മല്ലപ്പളളി തഹസീൽദാർ എം.ജി ജെയിംസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.മനോജ് ചരളേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ, കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീലാബീവി, അംഗങ്ങളായ ജസീലസിറാജ് , നീനമാത്യു , അഞ്ജലിസുരേഷ് , അഖിൽ എസ്.നായർ, വെളളാവൂർ പഞ്ചായത്ത് മെമ്പർമാരായ ആതിര വേണുഗോപാൽ, ആനന്ദവല്ലി, റാന്നി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാത്യു ജോർജ്, ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മല്ലപ്പളളി എം.ജി മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ കോട്ടാങ്ങൽ മുഹമ്മദ് ഷാജി, വായ്പൂര് കെ.എസ്.ഇ.ബി എഇ ഷീബാ ബീവി, പടയണി കോ - ഓർഡിനേറ്റർ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങൽ കരയ്ക്കു വേണ്ടി സെക്രട്ടറി അരുൺ കൃഷ്ണ, പ്രസിഡന്റ് എൻ.ജി.രാധാകൃഷ്ണൻ , കുളത്തൂർ കരയ്ക്കു വേണ്ടി പ്രസിഡന്റ് കെ.ആർ.കരുണാകരൻ നായർ, സെക്രട്ടറി ഹരികുമാർ, ദേവസ്വം ഭരണ സമിതി സെക്രട്ടറി സുനിൽ താന്നിപൊയ്ക,സുനിൽ വെള്ളിക്കര എന്നിവർ പങ്കെടുത്തു.