
പന്തളം: പന്തളം പ്രസ് ക്ലബ് സൗഹൃദ സംഗമവും അനുമോദനവും നടത്തി. പന്തളം നഗര സഭാദ്ധ്യക്ഷ സുശീല സന്തോഷ് സംഗമം ഉദ്ഘാടനം ചെയ്തു. 
പന്തളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നൂറനാട് മധു അദ്ധ്യക്ഷത വഹിച്ചു.
40 വർഷത്തിലേറെയായി പന്തളത്തു ഫൗസിയ ഡ്രൈവിംഗ് സ്കൂൾ നടത്തുകയും അതോടൊപ്പം തന്നെ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഹബീബ് റഹ്മാനെ ചടങ്ങിൽ ആദരിച്ചു.