തിരുവല്ല: ടി.കെ. റോഡിൽ വള്ളംകുളം ജംഗ്ഷനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. റാന്നി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി 8.45നാണ് സംഭവം. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.