 
പത്തനംതിട്ട: എസ്. എൻ. ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ പ്രവർത്തന ഫണ്ട് സമാഹരണം യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ,യൂത്ത് മൂവ്മെന്റ് യുണിയൻ ചെയർമാൻ അജേഷ്‌കുമാറിന് തുക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുണിയനിലെ മുഴുവൻ ശാഖകളിലും യൂത്ത് മൂവ്മെന്റ് യുണിറ്റുകൾ രൂപീകരിക്കുമെന്നും, യൂണിയനിൽ പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 81 -ാം നമ്പർ വള്ളിക്കോട് ശാഖയിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, യുണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.വി.രണേഷ്, എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യുണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലിലനാഥ്, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജുസദൻ, യൂത്ത് മൂവ്മെന്റ് യുണിയൻ ചെയർമാൻ അജേഷ്‌കുമാർ, കൺവീനർ എസ്. ഹരിലാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജേഷ് എസ്. കുമാർ, 81 -ാം നമ്പർ വള്ളിക്കോട് ശാഖാ പ്രസിഡന്റ് പി.എൻ ശ്രീദത്ത്, വൈസ് പ്രസിഡന്റ് ജി. സുഭാഷ്, സെക്രട്ടറി ശാന്തമ്മ സദാശിവൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. വിനോദ്, ശാഖാ കമ്മിറ്റി അംഗങ്ങളായ രാഘവൻ, പ്രകാശ്, സുജാത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.