bms

പത്തനംതിട്ട : കൊവിഡ് ബാധിതരുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങൾ കൊവിഡ് പോസിറ്റീവ് ആയിരിക്കെ ഡ്യൂട്ടിക്ക് ഹാജരായി സ്വയം നിരീക്ഷിച്ച് സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യണമെന്ന വിചിത്രമായ ഉത്തരവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.കെ.പ്രമോദ്, ജില്ലാട്രഷറർ ആർ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.