തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിലെ ഗവ.യു.പി.എസിൽ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പഞ്ചായത്തിലെ ഒന്നുമുതൽ 12വരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകാനായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, വെക്കേഷൻ ട്രെയിനിംഗ്, രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുംകൗൺസലിംഗ് ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, തൊഴിൽ പരിശീലനം, വീട്ടിലിരുന്ന് ചെയ്യാവുന്ന ഡെയിലി ലിവിംഗ് സ്‌കിൽ ട്രെയിനിംഗ് മുതലായവയാണ് സ്‌പെഷ്യൽ കെയറിന്റെ പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസഫ് മാത്യു‌ അദ്ധ്യക്ഷത വഹിച്ചു. അനിലാ, ജയകുമാർ, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.