തിരുവല്ല: ബി.ജെ.പി. തുകലശേരിയിൽ നടത്തിയ വിവേകാനന്ദ ജയന്തി ആഘോഷം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി നിർവിണാനന്ദ ഉദ്ഘാടനം ചെയ്തു. ബൂത്തുകമ്മിറ്റിയുടെ യുവശക്തി പുരസ്‌കാരം സ്വാമിയിൽ നിന്ന് വർമ അസോസിയേറ്റ്‌സ് ഉടമ നന്ദകുമാര വർമ ഏറ്റുവാങ്ങി. രാജേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. വിഭാഗ് സഹകാര്യവാഹ് ജി.വിനു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ മിനി പ്രസാദ്, ദീപ വർമ, അനിൽ കുമാർ, ദിലീപ്, വിഷ്ണു നമ്പൂതിരി, ദിനേശ് കുമാർ, ലീനാ കുമാരി, അരുൺ ശശികുമാർ, ശ്രീലേഖ അനിൽ, ലക്ഷ്മി പ്രിയ, ഹരിലാൽ എന്നിവർ പ്രസംഗിച്ചു.