 
മല്ലപ്പള്ളി : നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ആനിക്കാട് പാലയ്ക്കാമണ്ണിൽ വീട്ടിൽ നൈനാന്റെ മകൻ വർഗീസ് നൈനാൻ (സണ്ണി- 55 ) മരിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെ തിരുവല്ല - മല്ലപ്പള്ളി റോഡിൽ കുന്നന്താനം ഏലിയാസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന യാത്രക്കാരനെ തട്ടി നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്നു വർഗീസ് . തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച മല്ലപ്പള്ളി സ്വദേശി മൂലത്തുണ്ടിയിൽ സുജു മാത്യു, കാൽനടയാത്രക്കാരൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വർഗീസിന്റെ സംസ്കാരം ഇന്ന് രാവിലെ 11 ന്പാതിക്കാട്ട് സെന്റ് പീറ്റേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ - നിഷ, മക്കൾ- നീതു, പരേതനായ നിതിൻ