vote

പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർവഹിച്ചു. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ട ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ഒന്നാംസ്ഥാനം കോന്നി ആർ.വി.എച്ച്.എസ്.എസിലെ നിരഞ്ജനും രണ്ടാംസ്ഥാനം കോന്നി എസ്.എൻ പബ്ലിക് സ്‌കൂളിലെ എസ്.എസ്. അഭിരാമിയും മൂന്നാംസ്ഥാനം പ്രമാടം നേതാജി എച്ച്.എസി.ലെ സ്‌നേഹ എസ്. നായരും നേടി. കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ പരുമല ദേവസ്വംബോർഡ് പമ്പ കോളജ് ഒന്നാംസ്ഥാനവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് രണ്ടാംസ്ഥാനവും പന്തളം എൻ.എസ്.എസ് കോളേജ് മൂന്നാംസ്ഥാനവും നേടി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടർ വിതരണംചെയ്തു. അഡീഷണൽ ജില്ലാമജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്വീപ് നോഡൽ ഓഫീസർ കെ.കെ.വിമൽരാജ്, കോഴഞ്ചേരി തഹസിൽദാർ കെ.ജയദീപ് തുടങ്ങിയവർ പങ്കെടുത്തു.