attack-
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ വിശ്വംഭരൻ

കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. മണ്ണീറ വടക്കേക്കര പ്ലാമൂട്ടിൽ കുഞ്ഞമ്മ ജോൺ (68 ) ,​ മരുതിവിളയിൽ വിശ്വംഭരൻ ( 62 ) എന്നിവരെയാണ് ഇന്നലെ രാവിലെ ഏഴിന് മണ്ണീറ വടക്കേക്കര മാർത്തോമാപള്ളിക്കു സമീപത്തെ റോഡിൽ വച്ച് കാട്ടുപന്നി ആക്രമിച്ചത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിവന്ന കുഞ്ഞമ്മയെ കാട്ടുപന്നി കുത്തിമറിച്ചിട്ടപ്പോൾ ഇവർ നിലവിളിക്കുന്നത് കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ അയൽവാസിയായ വിശ്വംഭരനെയും പന്നി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കൈകൾക്കും കാലിനും പൊട്ടലേറ്റിട്ടുണ്ട്. വിശ്വംഭരന്റെ തലയ്ക്കും പരിക്കുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.