
പത്തനംതിട്ട : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് ഈ വർഷം മുതൽ ഓൺലൈനായാണ് നടപ്പാക്കുന്നത്. സാമൂഹിക നീതി വകുപ്പിൽ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നോ രജിസ്‌ട്രേഷൻ ലഭ്യമായിട്ടുള്ള പത്തനംതിട്ട ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂൾ മേധാവികൾ http://www.ssportal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഈ വർഷത്തെ പാക്കേജിനായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്.ബീനാറാണി അറിയിച്ചു. ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്.