പ്രമാടം : മങ്ങാരം ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് ഇന്ന് സമാപിക്കും. എല്ലാ ദിവസവും അഷ്ടദ്റവ്യ ഗണപതിഹോമം, ഭാഗവതപാരായണം, ദശാവതാര ചാർത്ത് ദർശനം എന്നിവ ഉണ്ടായിരുന്നു. സമാപനദിവസമായ ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.