പ്രമാടം : പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഡോ.സാമുവേൽ മാർ ഐറേനിയോസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സഹായ നിധികളുടെ ഉദ്ഘാടനം കോന്നി വൈദിക ജില്ലാ വികാരി ഫാ.വർഗീസ് കൈത്തോൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, റവ.ഡോ.സിജോ ജയിംസ്,ലിനി വർഗീസ്, ലിൻസ് മാത്യു തോമസ്, റെജി നെല്ലിവിളയിൽ, എം.ജി.യോഹന്നാൻ, പി.കെ.ജോയ്, അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.