തിരുവല്ല: വാസയോഗ്യമായ വീടില്ലാത്ത പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാറിന് സുമനസുകളുടെ സഹായത്താൽ നിർമ്മിക്കുന്ന വീടിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പഞ്ചായത്തംഗങ്ങളായ എസ്.സോജിത്ത്, റോബിൻ പരുമല, കൺവീനർ റോയി, പി.എൻ.ശെൽവരാജൻ, ഡോ.മധു പൗലോസ്, ശിവദാസ് യു.പണിക്കർ, ബഷീർ പാലക്കീഴിൽ, സവിത മധു, മോഹൻ ചാമക്കാല, കെ.പി. ഗോപി, കെ.ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.