അടൂർ : അടൂർ പാർത്ഥസാരഥി ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ അടൂർ നഗരമദ്ധ്യത്തിലെ കുളത്തിന് പുതിയ മുഖശ്രീ കൈവരും. പ്രദേശവാസികളുടെയും ഭക്ത ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു കുളത്തിന്റെ ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുള്ളത്. കുളം പൂർണമായും വൃത്തിയാക്കുന്നതിനൊപ്പം നന്നായി വശങ്ങൾ പാറ കൊണ്ട് സംരക്ഷണഭിത്തികെട്ടി സ്റ്റീൽ കൈവരി പാകി മനോഹരമാക്കുകയും ക്ഷേത്രത്തിനഭിമുഖമായി കിഴക്ക് വശം ടൈൽ പാകി ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടൂർ നഗരസഭയ്ക്കാണ് നിർമ്മാണ ചുമതല. എൽ എസ് ജി ഡി എക്സികുട്ടീവ് എൻജിനീയർക്ക് വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് നൽകിയിട്ണ്ടെന്നും ഉടൻതന്നെ ഭരണാനുമതി ലഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും ചിറ്റയം ഗോപകുമാർ അറിയിച്ചു.