prasadh
പ്രസാദ്

കോന്നി: ഓട്ടോറിക്ഷ ഡ്രൈവറെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. അരുവാപ്പുലം മയിലാടുപാറ മുതുപ്ലാക്കൽ പ്രസാദ് ( കാത്തു -59 ) നെയാണ്‌ വീടിനു സമീപത്തെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോന്നി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രസാദ് ദിവസവും രാവിലെ കൃഷിയിടത്തിൽ പോയതിനു ശേഷമാണ് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് പോയിരുന്നത്. ഇന്നലെ രാവിലെയും കൃഷിയിടത്തിലേക്കു പോയതാണ് . ഓട്ടോറിക്ഷ വയലിന്റെ സമീപത്തെ വഴിയരികിൽ കിടക്കുന്നതു കണ്ട ഭാര്യ ഉച്ചയ്ക്ക് ഒരുമണിയോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് വയലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ശരീരത്തിൽ ചൂടേറ്റ പാടുകളുണ്ട്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിട്ടുണ്ട് . പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഭാര്യ: ലത , മകൾ : കാർത്തിക.