1
രവീന്ദ്രൻ

തെങ്ങമം: പരിക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങമം ആര്യാഭവനിൽ രവീന്ദ്രൻ (54) മരിച്ചു. ഡിസംബർ 23ന് ബന്ധുവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പൊലീസെത്തിയപ്പോൾ ഇയാൾ സുഹൃത്തിന്റെ സ്കൂട്ടറിൽ കയറി പോയെന്നും പിന്തുടർന്നെത്തിയ പൊലീസ് മർദ്ദിച്ചാണ് പരിക്കേറ്റതെന്നും കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വീണ് പരിക്കേറ്റതാണന്നാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: തുളസി. മക്കൾ: ആര്യ, റെനീഷ്.