covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 2311 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 2,25,382 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.ജില്ലയിൽ ഇന്നലെ 536 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,14,504 ആണ്. ജില്ലക്കാരായ 9368 പേർ ചികിത്സയിലാണ്. ഇതിൽ 9121 പേർ ജില്ലയിലും, 247 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

കൊവിഡ് ബാധിതരായ അഞ്ചുപേർ ഇന്നലെ മരിച്ചു
1) മല്ലപ്പള്ളി സ്വദേശി (83)
2) ഓമല്ലൂർ സ്വദേശി (84)
3) റാന്നി പഴവങ്ങാടി സ്വദേശി (80)
4) തണ്ണിത്തോട് സ്വദേശി (60)
5) തണ്ണിത്തോട് സ്വദേശി (55)