 
പന്തളം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്,
കുളക്കട , പൂവറ്റൂർ പടിഞ്ഞാറ് അമിത ഭവനിൽ കെ.എൽ അമൽ (പ്രസാദ് 29 ) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഏഴംകുളം നെടുമൺ മുരളി ഭവനിൽ വി.വൈശാഖ് (28) നെ ഗുരുതരമായ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം .സി റോഡിൽ പറന്തൽ സൊസൈറ്റി പടിക്ക് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ യായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന മാരുതി വാനും അടൂരിൽ നിന്ന് പുഴിക്കാട്ടേക്ക് വരികയായിരുന്ന സ്‌കൂട്ടറു മാണ് കൂട്ടിയിടിച്ചത്. അമലും വൈശാഖും അടൂർ എസ് എസ് കേബിൾ നെറ്റ് വർക്കിലെ ജീവനക്കാരാണ് . അമൽ ഇപ്പോൾ താമസിക്കുന്ന.പൂഴിക്കാട്
തവളംകുളത്ത് ഭാര്യ വീടിനു സ മി പമുള്ള തെക്കേ ചരുവിൽ വീട്ടിലേക്ക് ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം . അടൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ:രേഷ്മ, മക്കൾ: അനുരാഗ് , അനുരാജ്.