കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചാത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റായി നിയമിക്കപ്പെടുന്നതിന് 3 വർഷത്തെ കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്‌ളോമ / ഡി.സി.എ ആൻഡ് ബിസിനസ് മനേജ്‌മെന്റ് / ബിരുദം കമ്പ്യൂട്ടർ ഡിപ്‌ളോമ / പി.ജി.ഡി.സി.എ എന്നിവയിലേതിലെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കേറ്റുകൾ സഹിതം 31 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഒാഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.