ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതി. 13 വാർഡുകളിലെയും എ.ഡി.എസ്. തിരഞ്ഞെടുപ്പു നടത്തുന്നതിന് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാർക്ക് ചുമതല നൽകിയിരുന്നു. 16 മുതൽ 21 വരെയുള്ള തീയതികളിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ റിട്ടേണിംഗ് ഓഫീസറെ മറികടന്ന് പഞ്ചായത്തിലെ തന്നെ വില്ലേജ് എക്​സ്റ്റൻഷൻ ഓഫീസർ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നൽകിയതായും രണ്ട് കുടുംബശ്രീ യൂണിറ്റുകളെ തഴഞ്ഞ് ബാലറ്റിലടക്കം ക്രമരഹിത പ്രവർത്തനം നടത്തിയതായുമാണ് പരാതി. മിത്രാ, ശ്രീലക്ഷ്മി എന്നീ രണ്ടു കുടുംബശ്രീ യൂണിറ്റുകളാണ് കളക്ടർ, ജില്ലാ കുടുംബശ്രീ കോ​ഓർഡിനേറ്റർ ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയത്.