ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ബുധനൂർ പരാശക്തി ബാലികാസദനത്തിൽ ബാലികാദിനത്തിനോടനുബന്ധിച്ച് സെമിനാർ നടത്തി. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് രഞ്ചോ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ. വേണി ക്ലാസ് നയിച്ചു. സെക്രട്ടറി ശരത്ചന്ദ്രൻ, ട്രഷറർ രഞ്ജിത്ത് ഖാദി, സാജു എന്നിവർ സംസാരിച്ചു. സാനിറ്ററി നാപ്കിൻ വിതരണവും പച്ചക്കറി വിത്ത്, തെങ്ങിൻതൈ വിതരണവും നടത്തി.