1
കൃഷി ഇടങ്ങൾ നശിപ്പിച്ചകാട്ടുപന്നിയെ വെടിവെച്ചു പിടിച്ചപ്പോൾ

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് ആറാം വാർഡിലെ ചൂരനോലി ഭാഗത്ത് കാർഷികവിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികളിൽ രണ്ടെണ്ണത്തിനെ റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിവച്ചുകൊന്നു. തോക്ക് ലൈസൻസി വായ്പ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശാണ് വെടിവച്ചത്.

സെക്ഷൻ ഓഫീസർ 'ആർ.സുരേഷ് കുമാർ ബീറ്റ് ഓഫിസർമാരായ എ.എസ്.നിധിൻ, എം.അജയകുമാർ,

എഴുമറ്റൂർ പഞ്ചയത്ത് പ്രസിഡന്റ് ശോഭാ മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം

ആറാം വാർഡ് മെമ്പർ അനിൽ കുമാർ, ജോയി ഇരട്ടിക്കൽ എന്നിവ

രുടെ നേതൃത്വത്തിൽ ജഡങ്ങൾ മറവുചെയ്തു.