1
ബി എ എം കോളജിൽ പ്രിൻസിപ്പൽ ഡോ.ബിജു ടി ജോർജ്ജും, ബിജു നൈനാനും ചേർന്ന് ഉത്ഘാടനം നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി: കേരളത്തിലെ അപൂർവിയനം വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നന്മമരം ഗ്ളോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച "എ ഡ്രൈവ് ടു പ്രൊട്ടക്റ്റ് റെയർ ട്രീസ് ഒഫ് കേരള" എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തുരുത്തിക്കാട് ബി.എ.എം കോളേജ് കാമ്പസിൽ നടന്നു. കോളേജ് നേച്ചർ ക്ളബിന്റെയും ബോട്ടണി ഡിപ്പാർട്ടമെന്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ബിജു ടി. ജോർജ്ജും കല്ലൂപ്പാറ ഗ്രാമപഞ്ചിയത്ത് സ്ഥിരംസമിതി മുൻ അദ്ധ്യക്ഷനും യൂണിവേഴ്സൽ സർവീസ് ഫോർ എൻവയർമെന്റ് അസോസിയേഷൻ(യു.എസ്.ഇ) പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ ബിജു നൈനാനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

നന്മമരം ജില്ലാ കോർഡിനേറ്റർ രാജശ്രീ.എസ്,നേച്ചർ ക്ളബ് കോർഡിനേറ്റർ ജാബിയ കുര്യൻ, ഡോ.എ .ജെ. റോബി ടോണി ഇസ്രയേൽ എന്നിവർ നേതൃത്വം നൽകി.