കോന്നി: നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വകയാർ അതിരുങ്കൽ , ഊട്ടുപാറ മിച്ചഭൂമി കോളനി , കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം - വെട്ടൂർ , കോന്നി- വെട്ടൂർ-കുമ്പഴ , മണ്ണാറക്കുളഞ്ഞി- പുതുക്കുളം, അതിരുങ്കൽ - കുളത്തുമൺ-കല്ലേലി , വട്ടക്കാവ് - വെള്ളപ്പാറ- ഞക്കുകാവ് -ജോളി ജംഗ്ഷൻ , പൊതീപ്പാട് -മുണ്ടയ്ക്കൽ - കുമ്പളാംപൊയ്ക , എരപ്പകുഴി-പ്രമാടം ക്ഷേത്രം , വട്ടക്കുളഞ്ഞി -പുലരി ജംഗ്ഷൻ , ചേരിമുക്ക് -പി എം , കുരിശുംമൂട് - കൊട്ടിപ്പിള്ളെത്ത് , നരിയാപുരം- വളവൂർകാവ് എന്നി റോഡുകൾക്കാണ് തുക അനുവദിച്ചത്.