 
തിരുവല്ല: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ വെൺപാല രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മ രാമചന്ദ്രൻ (ചന്ദനവല്ലിയമ്മ- 88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുറ്റൂരിലെ വീട്ടുവളപ്പിൽ. തലയാർ പാട്ടപ്പറമ്പിൽ കോയിപ്രത്ത് കുടുംബാംഗമാണ്. . മക്കൾ: വി.ആർ ഗീത, അഡ്വ.വി ആർ സുരേഷ്, പരേതനായ വി.ആർ സുഭാഷ്, വി.ആർ സുനിൽ, അഡ്വ. വി.ആർ സുധീഷ് ( പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി, സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗം). മരുമക്കൾ: അഡ്വ.പി. വിശ്വംഭര പണിക്കർ (സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം), പുഷ്പാ സുരേഷ്, സിന്ധു സുഭാഷ്, വിദ്യാ സുനിൽ, ലക്ഷ്മി സുധീഷ്.