photo
പി.വി കുര്യൻ

തിരുവല്ല: റിട്ട.സ്റ്റേറ്റ് അഡൽറ്റ് എജ്യൂക്കേഷൻ ഓഫീസർ കാവുംഭാഗം പൗവ്വത്തിലാത്ത് പി.വി കുര്യൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് . വെണ്ണിക്കുളം ബഥനി അക്കാഡമി പ്രിൻസിപ്പൽ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലീഡർ ട്രെയിനർ , സ്റ്റേറ്റ് കമ്മിഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.എ ശോശാമ്മ നിരണം പുള്ളിപ്പടവിൽ കുടുംബാംഗവും കടപ്ര സെന്റ് തോമസ് ഹൈസ്കൂൾ റിട്ട.ഹെഡ്മിസ്ട്രസുമാണ്. മക്കൾ : ലഫ്.കേണൽ. ജോർജി പി.കുര്യൻ, അലക്സാണ്ടർ കുര്യൻ (എബി), സൂസൻ കുര്യൻ (ദുബായ്). മരുമക്കൾ: അജിമോൾ ,റീന, റെജി.