റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. സെക്രട്ടറി കെ സതീശ് ദേശീയ പതാക ഉയർത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ എടുത്തു.ജില്ലാ കമ്മിറ്റിയംഗം അനീഷ് ചുങ്കപ്പാറ,സന്തോഷ് കെ. ചാണ്ടി,തെക്കേപ്പുറം വാസുദേവൻ,വിപിൻ പി. പൊന്നപ്പൻ,സാബു പി. ജോയി, ഫൈസൽ മുഹമ്മദ്,രാജൻ പിള്ള,അശോകൻ റാന്നി, രാഹുൽ തേവരുപാറ എന്നിവർ പങ്കെടുത്തു.