റാന്നി: കിഴക്കൻ മലയോര പ്രദേശമായ റാന്നിയിൽ വ്യാപകമായി പനി പടരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അക്ഷരാർത്ഥത്തിൽ കിഴക്കൻ മേഖല പനിച്ചു വിറക്കുകയാണ്. വൈറൽപ്പനി എന്ന നിലയിൽ സ്വയം ചികിത്സയാണ് പലപ്പോഴും തുടർന്ന് വരുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്ന പ്രവണതയാണ് കണ്ടു വരുന്നത്.കൊവിഡ് വന്നതിനു ശേഷം സ്വകാര്യ ക്ലിനിക്കുകളിൽ ഉൾപ്പെടെ പനി പോലുള്ള രോഗങ്ങൾക്ക് ആളുകൾ പോകുന്നത് വിരളമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇത്തരത്തിലുള്ള ക്ലിനിക്കുകൾ രോഗികളെയും കൊണ്ട് നിറയുകയാണ്. പനി, ചുമ, വിശപ്പില്ലായിമ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണം.