
പത്തനംതിട്ട : ഒമിക്രോൺ വ്യാപനം വർദ്ധിച്ചതോടെ ജില്ല ഇന്നലെ മുതൽ സി കാറ്റഗറിയിൽ. പ്രതിദിനം രണ്ടായിരത്തിലധികം കൊവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 2063 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ കൊവിഡ് ബാധിതരായ മൂന്നു പേർ മരിച്ചു. ഇരവിപേരൂർ സ്വദേശി (75) , റാന്നി പഴവങ്ങാടി സ്വദേശി (88) , കുറ്റൂർ സ്വദേശി (88) എന്നിവരാണ് മരിച്ചത്.
നിയന്ത്രണങ്ങൾ
1. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികൾ ഉൾപ്പെടെയുള്ള കൂടിചേരലുകൾ അനുവദിക്കില്ല. ആരാധനകൾ ഓൺലൈനായി മാത്രം
2. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 ആളുകൾ
3. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കില്ല.
4. ബിരുദബിരുദാനന്തരതലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ മാത്രം
5.റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.
6. 30ന് അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കു
പൊതുമാർഗനിർദേശങ്ങൾ
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം.
മാളുകൾ, കല്യാണഹാളുകൾ, തീം പാർക്കുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ഒൻപതാം ക്ലാസ് വരെയുള്ള അദ്ധ്യയനം ഓൺലൈനിലൂടെ മാത്രം.