പത്തനംതിട്ട : കുമ്പഴയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് മൂന്നാം തരംഗത്തിന്റെ ഘട്ടത്തിൽ അടിയന്തര ആവശ്യകതയായി പരിഗണിച്ച് ആരോഗ്യ കേന്ദ്രം പ്രവർത്തനസജ്ജമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരലി മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, വാർഡ് കൗൺസിലർമാരായ എ. അഷറഫ്, സുജ അജി, മുൻ കൗൺസിലർ പി.വി.അശോക് കുമാർ, യൂത്ത് കോർഡിനേറ്റർ അജിൻ വർഗീസ്, ഡോ. അർച്ചന തുടങ്ങിയവർ സംസാരിച്ചു.