 
റാന്നി : റോഡരികിൽ അപകടക്കെണിയൊരുക്കി കലുങ്ക്. റാന്നി - അത്തിക്കയം റോഡിൽ പാറക്കുഴിക്ക് സമീപത്തായാണ് വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്ന കലുങ്ക് സ്ഥിതി ചെയ്യുന്നത്. ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിലാണ് ഇത്തരത്തിൽ കലുങ്ക് റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത്. പലപ്പോഴും രണ്ടു വലിയ വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത തരത്തിൽ ഈ ഭാഗത്തു റോഡിനു വീതി കുറവും അനുഭവപ്പെടുന്നുണ്ട്. റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിലെങ്കിലും ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന കലുങ്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. മുമ്പ് പലപ്രാവശ്യം ഇവിടെ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.