പത്തനംതിട്ട : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്ത് വൈസ് പ്രസിഡന്റായ ഡി.സി.സി അംഗം ഉണ്ണി പ്ലാച്ചേരിയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.