goat
പള്ളിക്കൽ പഞ്ചായത്തിലെ ആട്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : മൃഗസംരക്ഷണ വകുപ്പ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃകാ മൃഗസംരക്ഷണഗ്രാമം പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിൽ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി.പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 28 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇരുപത് കുടുംബങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയും എട്ട് കുടുംബങ്ങൾക്ക് റീബിൽഡ് കേരള ഇനിഷേറ്റീവ് പദ്ധതി പ്രകാരവുമാണ് ആടുകളെ നൽകിയത്. ഇറച്ചി ഉത്പാദനവും പാൽ ഉത്പാദനവും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പള്ളിക്കൽ മൃഗാശുപത്രിയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. യോഗത്തിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു അദ്ധ്യക്ഷനായിരുന്നു. പള്ളിക്കൽ പഞ്ചായത്തിലെ സീനിയർ വെറ്ററിനറി സർജൻ ജെ. ഹരികുമാർ, അഡ്വ.ആര്യാ വിജയൻ, ഡോ.ജ്യോതിഷ് ബാബു, എ. പി.സന്തോഷ്, പി .ബി .ബാബു, സിന്ധു ജയിംസ്, കെ. ജി .ജഗദീശൻ, ആർ .രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.